കോവളം: പാച്ചല്ലൂർ മൂലയിൽ ആൽത്തറയിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി സാമൂഹ്യവിരുദ്ധർ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കാണിക്കവഞ്ചിയുടെ മുകൾ ഭാഗത്ത് തകിടിൽ നിർമ്മിച്ച സംരക്ഷണ ഭാഗം തകർത്തെങ്കിലും പണം നഷ്ടമായിട്ടില്ല. സംഭവ ദിവസം രാത്രിയിൽ ഒരു സംഘം ചെറുപ്പക്കാർ ഇവിടെ തമ്പടിച്ചിരുന്നതായും ലഹരി ഉപയോഗത്തിനിടെ സംഘർഷം നടന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാണിക്കവഞ്ചി തകർത്ത സാമൂഹ്യവിരുദ്ധരെ ഉടൻ പിടികൂടണമെന്ന് പാച്ചല്ലൂർ ചുടുകാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.