ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിൽ, ഇന്ത്യൻ ഓവർസീസ് ബാങ്ക് ആർ.എസ്. ഇ.ടി.ഐയുടെയും സ്മാൾ സർവീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 150തോളം വനിതകൾക്ക് സൗജന്യമായി 10 ദിവസത്തെ പേപ്പർ ക്യാരിബാഗ് നിർമാണ പരിശീലനം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്ക് ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ പ്രേംജിവൻ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ടി. സുഷമ്മദേവി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പൊയ്കമുക്ക് ഹരി, മിനി, സിനി, ഗീതാരാജൻ, ഷീബ, സ്മാൾ സർവീസ് സൊസൈറ്റി ഡയറക്ടർ ഗിരീഷ് മാസ്റ്റർ, സെക്രട്ടറി ടി.ജെ. വർഗീസ് എന്നിവർ സംസാരിച്ചു.