തിരുവനന്തപുരം: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനും കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നിർവാഹക സമിതി അംഗവും മഹാരാഷ്ട്ര താൻസൻ സൂർസംഘ് പ്രസിഡന്റുമായ പ്രൊഫ. മനോഹർ കേസ്‌കർ (76) നിര്യാതനായി. സംസ്കാരം ശാന്തികവാടത്തിൽ നടന്നു.
ഭാര്യ: ഗായത്രി കേസ്കർ(ലയോള സ്കൂൾ റിട്ട.അദ്ധ്യാപിക). മക്കൾ: ലഫ്. കേണൽ ത്രിപഥ് കേസ്കർ, ശിവകുമാർ കേസ്കർ, ശുഭ, മരുമക്കൾ: അനഘ, സുന്ദരി, വീരേന്ദ്ര.
മഹാരാഷ്ട്രയിൽ നിന്നു കേരളത്തിലെത്തി ഹിന്ദുസ്ഥാനി സംഗീതത്തെ പരിപോഷിപ്പിച്ച അദ്ദേഹത്തിന് ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്. സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായിരുന്ന സംഗീതജ്ഞന്റെ വേർപാടിൽ ഭാരത് ഭവൻ എക്സിക്യൂട്ടീവ് കൗൺസിൽ, മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ അനുസ്മരണ കൂട്ടായ്മ നടത്തി. അഭ്രദിത ബാനർജി, റോബിൻ സേവ്യർ, ഡോ. എ. അനിൽകുമാർ എന്നിവർ അദ്ദേഹത്തിന്റെ സർഗ്ഗസ്മൃതികൾ പങ്കുവച്ചു.