ആറ്റിങ്ങൽ:പത്രപ്രവർത്തന രംഗത്ത് ആറ്റിങ്ങൽ മേഖലയിൽ കാൽ നൂറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ച ബി.അനിൽകുമാറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃദ് വേദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വ്യാപാരി ഭവനിൽ അനുസ്മരണ യോഗം നടന്നു.ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാനം ചെയ്തു.മുദാക്കൽ ശ്രീധരൻ, അംബി രാജ,അജിത് പ്രസാദ്, താണുവൻ അചാരി,അഡ്വ.മുഹസിൻ, അനിൽ ആറ്റിങ്ങൽ,ഉമേഷ് കോരാണി,വഞ്ചിയൂർ ഉദയൻ,നാസിം റഹുമാനിയ,അഡ്വ.വിജയകുമാർ, നിസാം എന്നിവർ സംസാരിച്ചു.