വിതുര: കേരളകൗമുദി മലയടി ഏജന്റ് രാജേന്ദ്രന്റെ പത്രക്കെട്ട് മോഷണം പോയി. ബുധനാഴ്ച വെളുപ്പിന് തൊളിക്കോട് ഇരുത്തലമൂല വെയ്റ്റിംഗ് ഷെഡിൽ സൂക്ഷിച്ചിരുന്ന പത്രക്കെട്ടാണ് മോഷ്ടിച്ചത്. കേരളകൗമുദിക്കൊപ്പം മറ്റ് പത്രക്കെട്ടുകളും നഷ്ടമായി. പതിവായി ഇവിടെയാണ്‌ പത്രക്കെട്ട് ഇറക്കുന്നത്. മോഷ്ടിച്ച പത്രം തോട്ടുമുക്ക്‌,​ പൊൻപാറ,​ മേമല,​ ആനപ്പെട്ടി,​ തള്ളച്ചിറ മേഖലകളിലെ ചില വീടുകളിൽ രണ്ടും മൂന്നും വീതം ഇട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ സംഘമാണ് പത്രം മോഷ്ടിച്ചതെന്ന് കണ്ടെത്തി. പ്രദേശത്തെ സി.സി ടിവി കാമറ പരിശോധിച്ച ശേഷം പ്രതികളെ പിടികൂടുമെന്ന് വിതുര സി.ഐ എസ്. ശ്രീജിത്ത്‌ അറിയിച്ചു.