ആറ്റിങ്ങൽ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലയുടെയും ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രന്ഥശാലയിൽ സൂര്യോത്സവം നടന്നു.ബി.എസ് ശ്രീകണ്ഠൻ 'മാനം മഹാത്ഭുതം' എന്ന വിഷയത്തിൽ ശാസ്ത്ര പഠന ക്ലാസ് നടത്തി. ഇന്നലെ സൂര്യഗ്രഹണ നിരീക്ഷണം നടന്നു.സൗര കണ്ണട ഉപയോഗിച്ചാണ് ഗ്രഹണം വീക്ഷിച്ചത്.ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി സെക്രട്ടറി എസ്.വേണുഗോപാൽ,ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ സെക്രട്ടറി ആർ.ജി.രാജു,ജെ.പി,ഗിരിജ ടീചർ എന്നിവർ നേതൃത്വം നൽകി.