വിതുര: തൊളിക്കോട് പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയും ലോക് താന്ത്രിക് ജനതാദൾ നേതാവുമായ തൊളിക്കോട് പുളിച്ചമാല ബി. സുശീലയെ പഞ്ചായത്ത്‌ ഓഫീസിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിലെ പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ലോക് താന്ത്രിക് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തൊളിക്കോട് പഞ്ചായത്തിലെ സി.ഡി.എസ് ഭാരവാഹിയുടെ മകളാണ് സുശീലയെ ആക്രമിച്ചതെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി അറിയിച്ചു. സുശീലയെ ആക്രമിച്ചതിൽ എൽ.ജെ.ഡി വിതുര,. തൊളിക്കോട് പഞ്ചായത്ത്‌ കമ്മിറ്റികളും പ്രതിഷേധം രേഖപ്പെടുത്തി.