നെയ്യാറ്റിൻകര: പെരുങ്കടവിള പഞ്ചായത്തിലെ 18ാം വാർഡിൽ യൂണിറ്റി ആശ്രമത്തിന്റെ കിഴിലുള്ള റബർ എസ്റ്റേറ്റിലെ ഗോഡോണിൽ തീപിടിച്ച് വൻ നാശം. 25ന് വൈകിട്ടായിരുന്നു സംഭവം. ഒരു ലക്ഷം രൂപയുടെ റബർ ഷീറ്റ് കത്തിനശിച്ചതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. നെയ്യാറ്റിൻകരയിലെയും പാറശാലയിലെയും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീകെടുത്തിയത്. സ്റ്റേഷൻ ഓഫീസർ കെ.ജി. വേണുഗോപാലൻ, സിനിയർ ഫയർ ഓഫിസർ ജി. രാധാകൃഷ്ണൻ, ഉദ്യേഗസ്ഥരായ ശിവൻ, കൃഷ്‌ണകുമാർ വിജയ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.