csi

കാട്ടാക്കട: വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ സംയുക്ത ക്രിസ്മസ് സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.സാൽവേഷൻ ആർമി ഡിവിഷണൽ കമാണ്ടർ മേജർ എസ്.സാമുവേൽ കുട്ടി അദ്ധ്യക്ഷത വഹിച്ചു.സി.എസ്.ഐ.നെയ്യാറ്റിൻകര രൂപത ശുശ്രൂഷാ കോ ഓർഡിനേറ്റർ മോൺസിഞ്ഞോർ വി.പി.ജോസ് ക്രിസ്മസ് സന്ദേശം നൽകി.എം.എൽ.എ. മാരായ കെ.എസ്.ശബരീനാഥൻ,ഐ.ബി.സതീഷ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.സ്റ്റീഫൻ,എം.ആർ.ബൈജു, ഗ്രാമപഞ്ചായത്തംഗം എ.കെ.ദിനേശ്, സി.എസ്.ഐ. കാട്ടാക്കട ഡിസ്ട്രിക്ട് ചെയർമാൻ സി.ആർ.വിൻസന്റ്, കൺവീനർ എ.ജോസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി വർണാഭമായ ഘോഷയാത്രയും നടന്നു.