pvl

കാട്ടാക്കട: പൂവച്ചൽ ഗവ യു.പി സ്കൂളിൽ വലയ സൂര്യഗ്രഹണം കാണാനായി ഗ്രഹണോത്സവം സംഘടിപ്പിച്ചു . കേരള ശാസ്ത്രസാഹിത്യ പരീഷത് പൂവച്ചൽ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഗ്രഹണോത്സവത്തിന്റെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിതകുമാരി നിർവഹിച്ചു.വിദ്യാർത്ഥികളും പൊതുജനങ്ങളുമായി 150 ൽ അധികം പേർ പങ്കെടുത്തു. ഗ്രഹണ സമയത്തെ തത്സമയ വിവരണത്തിനും സൂര്യഗ്രഹണ സംബന്ധമായ ക്ലാസിനും സ്റ്റുവർട്ട് ഹാരീസ് നേതൃത്വം നൽകി. ഗ്രഹണോത്സവത്തിനെത്തിയ എല്ലാവർക്കും സൗരകണ്ണടയും പാൽപായസവും ശാസ്ത്രസാഹിത്യ പരീഷത് പ്രവർത്തകർ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.ഒ.ഷാജി, എസ്.എം.സി ചെയർമാൻ നാസറുദീൻ, എം.പി.ടി.എ ചെയർപേഴ്സൻ പ്രവീണ, ശാസ്ത്രസാഹിത്യ പരീഷത് മേഖലാ സെക്രട്ടറി ഷാന്റി ,യൂണിറ്റ് പ്രസിഡന്റ് സതീഷ് മാമ്പള്ളി എന്നിവർ നേതൃത്വം നൽകി.