boxing

ന്യൂഡൽഹി​ : പാശ്ചാത്യ നാടുകളി​ലൊക്കെ ക്രി​സ്മസ് ബോക്സുകൾ കൈമാറുന്ന ക്രി​സ്മസ് പി​റ്റേന്നി​നെയാണ് ബോക്സിംഗ് ഡേ ആയി​ വി​ശേഷി​പ്പി​ക്കുന്നത്. അന്ന് തുടങ്ങുന്ന ക്രി​ക്കറ്റ് ടെസ്റ്റുകൾക്ക് ബോക്സിംഗ് ഡേ ടെസ്റ്റുകളെന്നാണ് വി​ളി​പ്പേര്. എന്നാൽ, ഇന്ത്യൻ ബോക്സി​ംഗ് റിംഗി​ൽ യഥാർത്ഥ ബോക്സിംഗ് ഡേ ഇന്നാണ് തുടങ്ങുന്നത്. ഇടിക്കൂട്ടിൽ ഏറെ വീറും വാശി​യും നി​റഞ്ഞ പോരാട്ടത്തിന് വേദി​യൊരുങ്ങാൻ കാരണം തന്നെ ഇന്ത്യയെ അടുത്ത ഒളി​മ്പി​ക്സി​ൽ പ്രതി​നി​ധീകരി​ക്കാനുള്ള അവസരമാണ് മുന്നി​ൽ എന്നതാണ്.

​ഇ​ന്ത്യ​യെ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ​ ​ത​ങ്ങ​ളി​ൽ​ ​ആ​രാ​ണ് ​യോ​ഗ്യ​ ​എ​ന്ന​ ​വെ​റ്റ​റ​ൻ​ ​താ​രം​ ​എം.​സി​ ​മേ​രി​കോ​മി​ന്റെ​യും​ ​യു​വ​താ​രം​ ​നി​ഖാ​ത്ത് ​സ​രി​ന്റെ​യും​ ​ത​ർ​ക്ക​ത്തി​ന് ​സെലക്ഷൻ ട്രയൽസ് ​ ​ന​ട​ത്തി​ ​പ​രി​ഹാ​ര​മു​ണ്ടാ​ക്കുകയാണ് ഇൗ​ ​ബോ​ക്സിം​ഗ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ.
സ​ത്യ​ത്തി​ൽ​ ​ഒ​ളി​മ്പി​ക്സി​ന​ല്ല,​ ​ഒ​ളി​മ്പി​ക് ​യോ​ഗ്യ​താ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​തേ​ടി​യാ​ണ് ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​ഏ​റെ​നാ​ളാ​യി​ ​ത​ർ​ക്കം.​ 51​ ​കി.​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​മേ​രി​കോ​മും​ ​നി​ഖാ​ത്തും​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ചൈ​ന​യി​ലെ​ ​വു​ഹാ​നി​ൽ​ ​വ​ച്ചാ​ണ് ​യോ​ഗ്യ​താ​ ​മ​ത്സ​രം.​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യി​ട്ടു​ള്ള​ ​മേ​രി​കോ​മി​നെ​ ​യോ​ഗ്യ​താ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കാ​നാ​യി​രു​ന്നു​ ​ഫെ​ഡ​റേ​ഷ​ന് ​താ​ത്പ​ര്യം.​ ​
ടോ​ക്കി​യോ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഒ​ളി​മ്പി​ക്സി​സി​ന്റെ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റാ​യും​ ​മേ​രി​കോ​മി​നെ​ ​തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​യോ​ഗ്യ​താ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ​അ​യ​ച്ചി​ല്ലെ​ങ്കി​ൽ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കാ​നാ​വി​ല്ല.​ ​അ​പ്പോ​ഴാ​ണ് ​ഏ​ഷ്യ​ൻ​ ​ജൂ​നി​യ​ർ​ ​മെ​ഡ​ൽ​ ​നേ​ടി​യി​ട്ടു​ള്ള​ ​നി​ഖാ​ത്ത് ​ത​നി​ക്ക് ​അ​വ​സ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​സെ​ല​ക്ഷ​ൻ​ ​ട്ര​യ​ൽ​സ് ​ന​ട​ത്തി​യ​ശേ​ഷ​മേ​ ​മേ​രി​കോ​മി​നെ​ ​യോ​ഗ്യ​താ​ ടൂ​ർ​ണ​മെ​ന്റി​ന് ​അ​യ​യ്ക്കാ​വൂ​ ​എ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​കേ​ന്ദ്ര​ ​കാ​യി​ക​ ​മ​ന്ത്രി​യെ​ ​ഉ​ൾ​പ്പെ​ടെ​ ​സ​മീ​പി​ച്ച​ത്.​ ​ഇ​തോ​ടെ​ ​വെ​ട്ടി​ലാ​യ​ ​ഫെ​ഡ​റേ​ഷ​ൻ​ ​മേ​രി​കോ​മി​നെ​ ​ത​ന്നെ​ ​ചൈ​ന​യ്ക്ക് ​വി​ടാ​ൻ​ ​പ​ല​ ​ത​ന്ത്ര​ങ്ങ​ളും​ ​പ​യ​റ്റി​യെ​ങ്കി​ലും​ ​തെ​ല​ങ്കാ​ന​ക്കാ​രി​യാ​യ​ ​നി​ഖാ​ത്ത് ​സെ​ല​ക്ഷ​ൻ​ ​ട്ര​യ​ൽ​സ്​ ​എ​ന്ന​ ​ത​ന്റെ​ ​ആ​വ​ശ്യ​വു​മാ​യി​ ​വി​ടാ​തെ​ ​നി​ന്നു.
ഇന്ന് തുടങ്ങുന്ന ​ ​ട്ര​യ​ൽ​സി​ന്റെ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​മേ​രി​കോം​ ​റി​തു​ ​ഗ്രേ​വാ​ളി​നെ​യും​ ​നി​ഖാ​ത്ത് ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​ജ്യോ​തി​ ​ഗു​ലി​യ​യെ​യും​ ​നേ​രി​ടും.​ ​നി​ഖാ​ത്തും​ ​മേ​രി​കോ​മും​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടേ​ണ്ടി​വ​രും.​ ​ഇൗ​ ​പോ​രാ​ട്ട​ത്തി​ലെ​ ​വി​ജ​യി​യെ​ ​ആ​കും​ ​ചൈ​ന​യി​ലേ​ക്ക് ​വി​ടു​ക.

ഇടി​മുറ ഇങ്ങനെ

ഓരോ വെയ്റ്റ് കാറ്റഗറി​യി​ലും ആദ്യ നാല് റാങ്കി​ലുള്ളവരെയാണ് ട്രയൽസി​ൽ പങ്കെടുപ്പി​ക്കുന്നത്. ആദ്യ റൗണ്ടി​ൽ ഒന്നാം റാങ്കുകാരി​യും നാലാം റാങ്കുകാരി​യും ഏറ്റുമുട്ടും. രണ്ടും മൂന്നും റാങ്കുകാർ തമ്മി​ൽ മറ്റൊരു ഒന്നാം റൗണ്ട് പേരാട്ടം. ഇതി​ൽ വി​ജയി​ക്കുന്നവർ തമ്മി​ൽ രണ്ടാം റൗണ്ടി​ൽ ഏറ്റുമുട്ടും. രണ്ടാം റൗണ്ടി​ൽ വി​ജയി​ക്കുന്നവർക്ക് ഒളി​മ്പി​ക്സ് യോഗ്യതാ ടൂർണമെന്റി​ന് സെലക്ഷൻ നൽകും

ഇടി​ക്കാൻ ഇന്ദ്രജയും

ഇന്ന് തുടങ്ങുന്ന ഒളി​മ്പി​ക് സെലക്ഷൻ ട്രയൽസി​ൽ മലയാളി​ താരം കെ.ഐ. ഇന്ദ്രജയും മത്സരി​ക്കുന്നുണ്ട്. 69 കി​.ഗ്രാം വി​ഭാഗത്തി​ൽ നാലാം റാങ്കുകാരി​യായാണ് ഇന്ദ്രജ ട്രയൽസി​ൽ പങ്കെടുക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ ബൗട്ടി​ൽ ഒന്നാം റാങ്കുകാരി​ പൂജാറാണി​യാണ് ഇന്ദ്രജയുടെ എതി​രാളി​.

ഇടി​ച്ചു നേടി​ കേരള യൂണി​വേഴ്സി​റ്റി​

മീററ്റി​ൽ നടന്ന ഇന്റർ യൂണി​വേഴ്സി​റ്റി​ ബോക്സി​ംഗ് ചാമ്പ്യൻഷി​പ്പി​ൽ വനി​താ വി​ഭാഗം കി​രീടം നേടി​യ കേരള യൂണി​വേഴ്സി​റ്റി​ ടീമംഗങ്ങളും പരി​ശീലകൻ ആർ.കെ. മനോജ് കുമാറും. ചരി​ത്രത്തി​ലാദ്യമായാണ് കേരള യൂണി​വേഴ്സി​റ്റി​ ഇന്റർ വാഴ്സി​റ്റി​ ബോക്സി​ംഗ് ചാമ്പ്യൻസാകുന്നത്. കെ.ഐ. ഇന്ദ്രജ (സ്വർണം),

അനശ്വര പി.എം (സ്വർണം). ജോഷ്മി​ ജോസ് (വെള്ളി​), ശീതൾ ഷാജി​ (വെള്ളി​) എന്നിവരാണ് കേരള യൂണി​വേഴ്സി​റ്റി​ക്ക് വേണ്ടി സ്വർണം നേടിയത്.