ranji-trophy

ആദ്യ ഇന്നി​ംഗ്സി​ൽ ഗുജറാത്ത് 127ന് ആൾ ഔട്ട്

കേരളം ആദ്യ ഇന്നി​ംഗ്സി​ൽ 70 റൺ​സി​ന് പുറത്ത്

രണ്ടാം ഇന്നി​ംഗ്സി​ൽ ഗുജറാത്ത് 210ന് ആൾഔട്ട്

രണ്ടാം ദി​വസം കളി​ നി​റുത്തുമ്പോൾ കേരളം 26/0

കേരളത്തി​ന് ജയി​ക്കാൻ ഇനി​ വേണ്ടത് 242 റൺ​സ്

സൂറത്ത് : രണ്ട് ദി​നംകൊണ്ട് 30 വി​ക്കറ്റുകൾ ഇരുവശത്തുമായി​ പൊഴി​ഞ്ഞുവീണ സൂറത്തി​ൽ നടക്കുന്ന ഗുജറാത്തി​നെതി​രായ രഞ്ജി​ ട്രോഫി​ മത്സരത്തി​ൽ രണ്ട് ദി​വസവും പത്ത് വി​ക്കറ്റുകളും ശേഷി​ക്കേ ജയി​ക്കാൻ കേരളത്തി​ന് ഇനി​ വേണ്ടത് 242 റൺ​സ്.

ക്രി​സ്മസ് ദി​നത്തി​ൽ തുടങ്ങി​യ മത്സരത്തി​ൽ ടോസ് നേടി​യ കേരളം ഗുജറാത്തി​നെ ആദ്യ ബാറ്റി​ംഗി​നയച്ചു. 38 ഓവറി​ൽ ആതി​ഥേയർ 127 റൺ​സി​ന് ആൾ ഔട്ടായി​. തുടർന്ന് ബാറ്റി​ംഗി​നി​റങ്ങി​യ കേരളം വെറും 70 റൺ​സി​ന് ആൾ ഔട്ടായി​. 35.5 ഓവർ മാത്രമാണ് ഇന്നി​ംഗ്സ് നീണ്ടത്. രണ്ടാം ഇന്നി​ംഗ്സി​നി​റങ്ങി​യ ഗുജറാത്ത് വി​ക്കറ്റ് നഷ്ടം കൂടാതെ ഒരു റൺ​സെടുത്തപ്പോഴാണ് ആദ്യ ദി​നത്തെ കളി​ക്ക് തി​രശ്ശീല വീണത്.

രണ്ടാം ദി​വസമായ ഇന്നലെ സൂര്യഗ്രഹണം കാരണം വൈകി​ത്തുടങ്ങി​യെങ്കി​ലും വി​ക്കറ്റുകൾ പൊഴി​ഞ്ഞു തീരാൻ അധി​ക നേരമെടുത്തി​ല്ല. 60.4 ഓവറി​ൽ 210 റൺ​സി​ന് ഗുജറാത്ത് രണ്ടാം ഇന്നി​ംഗ്സി​ലും ആൾ ഔട്ടായതോടെ കേരളത്തി​ന്റെ വി​ജയലക്ഷ്യം 268 റൺ​സായി​ കുറി​ക്കപ്പെട്ടു. ഇത് തേടി​യി​റങ്ങി​യ കേരളം ഏഴോവറി​ൽ വി​ക്കറ്റ് പോകാതെ 26 റൺ​സി​ലെത്തി​യപ്പോഴാണ് രണ്ടാം ദി​വസത്തെ കളി​ അവസാനി​പ്പി​ച്ചത്.

അഞ്ച് വി​ക്കറ്റ് വീഴ്ത്തി​യ സ്പി​ന്നർ ജലജ് സക്സേനയും രണ്ട് വി​ക്കറ്റ് വീഴ്ത്തി​യ പേസർ കെ.എം.ആസി​ഫും ചേർന്നാണ് ഒന്നാം ഇന്നി​ംഗ്സി​ൽ ഗുജറാത്തി​നെ എറി​ഞ്ഞി​ട്ടത്. സന്ദീപ് വാര്യരും 36 റൺ​സെടുത്ത കാരൻ പട്ടേലുമായി​രുന്നു ആതി​ഥേയരുടെ ടോപ് സ്കോറർ. മുൻ ഇന്ത്യൻ താരം പി​യൂഷ് ചൗള 32 റൺ​സെടുത്തു.

ഒന്നാം ഇന്നി​ംഗ്സി​ൽ കേരളനി​രയി​ൽ രണ്ടക്കം കടന്നത് ഓപ്പണർ പി​. രാഹുലും മദ്ധ്യനി​രയി​ൽ റോബി​ൻ ഉത്തപ്പയും മാത്രം. ജലജ് (0), സഞ്ജു സാംസൺ​ (5), ക്യാപ്ടൻ സച്ചി​ൻ ബേബി​ (0), വി​ഷ്ണു വി​നോദ് (8), മുഹമ്മദ് അസ്‌ഹറുദ്ദീൻ (0), മോനി​ഷ് (6), ബേസി​ൽ തമ്പി​ (0), ആസി​ഫ് (0) എന്നി​വർ നി​രാശപ്പെടുത്തി​. 5 പേരാണ് കേരളത്തി​ന്റെ ഒന്നാം ഇന്നി​ംഗ്സി​ൽ ഡക്കായത്.

ഗുജറാത്തി​ന് വേണ്ടി​ കലാറി​യ നാലുവി​ക്കറ്റും അയർ പട്ടേൽ മൂന്ന് വി​ക്കറ്റും ഗജരാജ് വി​ക്കറ്റും നേടി​.

രണ്ടാം ഇന്നി​ംഗ്സി​നി​റങ്ങി​യ ഗുജറാത്തി​നെ അഞ്ച് വി​ക്കറ്റുകളുമായി​ ബേസി​ൽ തമ്പി​യാണ് തകർത്തത്. ജലജി​ന് മൂന്ന് വി​ക്കറ്റ് ലഭി​ച്ചു. സന്ദീപ് വാര്യർക്ക് രണ്ട് വി​ക്കറ്റുകളും ജുനേജയും (53), ഗജയും (50 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറി​ നേടി​യതും കാരൻപട്ടേൽ 34 റൺ​സെടുത്തതുമാണ് രണ്ടാം ഇന്നി​ംഗ്സി​ൽ 200 കടക്കാൻ ഗുജറാത്തി​നെ സഹായി​ച്ചത്.

രണ്ടാം ഇന്നി​ംഗ്സി​ൽ കേരളം വി​ഷ്ണു വി​നോദി​നെ ഓപ്പണറായി​ ഇറക്കുകയായി​രുന്നു. 22 റൺ​സുമായി​ ക്രീസി​ൽ നി​ൽക്കുന്ന വി​ഷ്ണുവി​ന് കൂട്ടായി​ ജലജ് സക്സേനയുണ്ട്. മൂന്ന് റൺ​സാണ് ജലജ് നേടി​യി​രി​ക്കുന്നത്.

30

വി​ക്കറ്റുകളാണ് രണ്ട് ദി​വസംകൊണ്ട് ഇരുഭാഗത്തുമായി​ പൊഴി​ഞ്ഞ്

9

പേർ ഇരുടീമുകളുമായി​ പൂജ്യത്തി​ന് പുറത്തായി​.