വിസ്ഡന്റെ കഴിഞ്ഞ പതിറ്റാണ്ടിലെ അഞ്ച് മികച്ച കളിക്കാരിൽ വിരാട് കൊഹ്ലിയും
ലണ്ടൻ : ക്രിക്കറ്റിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡർ ക്രിക്കറ്റേഴ്സ് അൽമണാക്ക് തിരഞ്ഞെടുത്ത കഴിഞ്ഞ 10 വർഷത്തെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയും.
ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡേൽ സ്റ്റെയ്ൻ എ.ബി ഡിവില്ലിയേഴ്സ് ആസ്ട്രിേലിയതൻ പുരുഷ താരം സ്റ്റീവ് സ്മിത്ത്, വനിതാതാരം എല്ലിസ് പെറി എന്നിവരാണ് ലിസ്റ്റിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ.
31കാരനാട് വിരാടിനെ വിഡ്സൺ ടെസ്റ്റ് ഇലവന്റെ ക്യാപ്ടനായും തിരഞ്ഞെടുത്തിട്ടുണ്ട്. ഏകദിന ഇലവനിലും ഇന്ത്യൻ നായകന് ഇടമുണ്ട്.
കഴിഞ്ഞ പതിറ്റാണ്ടിൽ കൊഹ്ലി
20960 റൺസാണ് ടെസ്റ്റിലും ഏകദിനത്തിലും 20-20യിലുമായി കൊഹ്ലി നേടിയത്.
7202 റൺസ് ടെസ്റ്റിൽ
11,125 റൺസ് ഏകദിനത്തിൽ
2633 റൺസ് ട്വന്റി-20യിൽ.
5775 റൺസ് തൊട്ടടുത്ത എതിരാളിയേക്കാൾ കൂടുതൽ ഇക്കാലയളവിൽ കൊഹ്ലി നേടി.
27 ടെസ്റ്റ് സെഞ്ച്വറികൾ
50 റൺസ് ശരാശരി എല്ലാ ഫോർമാറ്റിലും
70 അന്താരാഷ്ട്ര സെഞ്ച്വറികൾ. ഇക്കാര്യത്തിൽ സച്ചിനും (100), പോണ്ടിംഗും (71) മാത്രമാണ് കൊഹ്ലിക്ക് മുന്നിലുള്ളത്.
21,444 റൺസാണ് കൊഹ്ലി കരിയറിൽ ആകെ നേടിയിരിക്കുന്നത്. ഇക്കാര്യത്തിലും സച്ചിനും (34,357), പോണ്ടിംഗും (27,483) മാത്രമാണ് ഇപ്പോൾ കൊഹ്ലിക്ക് മുന്നിലുള്ളത്.
സച്ചിന്റെ വിരമിക്കലിനും ധോണിയുടെ ഒളിമങ്ങലിനും ശേഷം ഇത്രയേറെ വെല്ലുവിളികളെ അതിസമർത്ഥമായി നേരിട്ട മറ്റൊരു കളിക്കാരൻ ഇല്ല.