balatharangam

തിരുവനന്തപുരം : ദേശീയ ബാലതരംഗത്തിന്റെ 19-ാമത് ശലഭമേള അട്ടക്കുളങ്ങര സെൻട്രൽ സ്ക്കൂളിൽ സംവിധായകൻ അടൂർഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലതരംഗം സംസ്ഥാന പ്രസിഡന്റ് എസ്.ശലഭ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ശശി തരൂർ എം.പിയെ ഉപഹാരം നൽകി ആദരിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ മുഖ്യാഥിതിയായിരുന്നു. ദേശീയ ബാലതരംഗം ചെയർമാൻ ടി.ശരത്ചന്ദ്ര പ്രസാദ്, ഡോ.എം.ആർ. തമ്പാൻ,കാട്ടൂർ നാരായണപിള്ള, ചാല സുധാകരൻ, ജഗത്‌മയൻ ചന്ദ്രപുരി, ദേശീയ ബാലതരംഗം ജില്ലാ ചെയർമാൻ പൂവച്ചൽ സുധീർ, സംസ്ഥാന ജനറൽ സെക്രട്ടറി അനന്ദു നമ്പയിൻ, ഭാരവാഹികളായ ആദിത്യ, അഭിരാമി.സി.ആർ,അഭിജിത്ത്, പി.എൻ.സുഗതൻ തുടങ്ങിയവർ സംസാരിച്ചു. 9 വേദികളിലായി നടക്കുന്ന മത്സരങ്ങൾ 28ന് സമാപിക്കും.സമാപന സമ്മേളനവും സമ്മാനവിതരണവും 29ന് വൈകിട്ട് 3ന് നടക്കും.