തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
2004 ഐ.എ.എസ് ബാച്ചിലെ അലി അസ്ഗർ പാഷ, കെ.എൻ.സതീഷ്, ബിജു പ്രഭാകർ എന്നിവരെ സൂപ്പർ ടൈം സ്‌കെയിൽ (സെക്രട്ടറി ഗ്രേഡ്) പദവിയിലേക്കുള്ള പാനലിലും 2007 ബാച്ചിലെ എൻ. പ്രശാന്തിനെ സെലക്‌ഷൻ ഗ്രേഡ് പദവിയിലേക്കുള്ള പാനലിലും ഉൾപ്പെടുത്തും.
1995 ഐ.പി.എസ് ബാച്ചിലെ എസ്.സുരേഷ്, എം.ആർ. അജിത് കുമാർ എന്നിവരെ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്തും. 2002 ഐ.പി.എസ് ബാച്ചിലെ സ്പർജൻകുമാർ, ഹർഷിതാ അട്ടല്ലൂരി എന്നിവരെ ഐ.ജിയാക്കാനുള്ള പാനലിൽ ഉൾപ്പെടുത്തും. 2007 ഐ.പി.എസ് ബാച്ചിലെ ദബേഷ് കുമാർ ബഹ്റ, രാജ്പാൽ മീണ, ഉമ, വി.എൻ. ശശിധരൻ എന്നിവരെ സെലക്‌ഷൻ ഗ്രേഡിലേക്കുള്ള പാനലിൽ ഉൾപ്പെടുത്തും.
1995 ഐ.എഫ്.എസ് ബാച്ചിലെ രാജേഷ് രവീന്ദ്രനെ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് പാനലിലിലും 2006 ഐ.എഫ്.എസ് ബാച്ചിലെ കെ.വിജയാനന്ദൻ, ആർ. കമലാഹർ, പി.പി പ്രമോദ് എന്നിവരെ ഫോറസ്റ്റ് കൺസർവേറ്റർ പാനലിലും ഉൾപ്പെടുത്തും.