തിരുപുറം : പ്ളാന്തോട്ടം വേദമുത്തു മെമ്മോറിയൽ സി.എസ്.ഐ സഭയിൽ ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ക്രിസ്മസ് കിറ്റ് വിതരണോദ്ഘാടനം ഡോ. സന്തോഷ് (റോളൻസ് ഹോസ്പിറ്റൽ, പത്താംകല്ല് ) നിർവഹിച്ചു. ചന്തു മാർക്കോസ് അദ്ധ്യക്ഷത വഹിച്ചു. ചർച്ച് സെക്രട്ടറി ജേക്കബ് ജയൻ, അനിൽ റ്റൈറ്റസ്, ബിജുപോൾ റൈറ്റസ്, വിപിൻ, ബിനുപോൾ എന്നിവർ പങ്കെടുത്തു. 31ന് വർഷാന്ത്യ ആരാധന, പുതുവത്സര ആരാധന എന്നിവ നടക്കും.