തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവിൽ കെ.എസ്.ആർ.ടി.സി ബസിൽ ബൈക്കിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. നെട്ടയം സ്വദേശികളായ വിഷ്‌ണു(27), മണികണ്ഠൻ (17) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കിഴക്കേകോട്ടയിൽ നിന്നും പുളിയറക്കോണത്തേക്ക് പോകുകയായിരുന്ന ബസ് വെള്ളൈക്കടവിൽ വളവ് തിരിയുന്ന സമയം പിന്നാലെയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്ഷ്സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.