കിളിമാനൂർ: വെള്ളല്ലൂർ, പാളയം യുവചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പാളയം ചന്ത മൈതാനിയിൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ മുൻനിര ടീമുകൾ മാറ്റുരയ്ക്കും.മത്സരം 29 ന് അവസാനിക്കും.27 ന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അഡ്വ.ബി.സത്യൻ.എം.എൽ.എ നിർവഹിക്കും.

നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിക്കും.യുവ ചേതന സെക്രട്ടറി അജീഷ്.ടി.എസ് സ്വാഗതം പറയും. ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി ആശംസകൾ നേരും. യുവ ചേതന പ്രോഗ്രം കൺവീനർ മനു.എം നന്ദി അറിയിക്കും.

ഇന്ന് വൈകിട്ട് 7മണിമുതൽ ഒന്നാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. 28ന് വൈകിട്ട് 7 മണിക്ക് സെമി ഫൈനൽ മത്സരങ്ങളും,29ന് വൈകിട്ട് 7മണിമുതൽ ഫൈനൽ മത്സരങ്ങളും നടക്കും. 9ന് സമ്മാന വിതരണം. സമാപന സമ്മേളനത്തിന് വാർഡ്മെമ്പർ കൂടാരം സുരേഷ് അദ്ധ്യക്ഷത വഹിക്കും. വാർഡ്മെമ്പർ ആർ.അനൂപ് രാജ് സ്വാഗതം പറയും.നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു സമ്മാനദാനം നിർവഹിക്കും. യുവ ചേതന വൈസ് പ്രസിഡന്റ് വിഷ്ണുലാൽ നന്ദി അറിയിക്കും.ഒന്നാം സമ്മാനം അബിൻ മെമ്മോറിയൽ എവർ‌ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി പാളയം ബ്രദേഴ്സ് സ്പേൺസർ ചെയ്യുന്ന അഭിലാഷ് മെമ്മോറിയൽ ട്രോഫിയും,കൂടാരം സുരേഷ് സ്പോൺസർ ചെയ്യുന്ന ബെസ്റ്റ് പ്ലെയർ ട്രോഫിയും നൽകും.