gk

1. കടൽമാർഗം യൂറോപ്യന്മാർ ഇന്ത്യയിൽ ആദ്യമെത്തിയ പ്രദേശം?

കേരളം (കാപ്പാട്)

2. സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട?

ചാലിയം കോട്ട

3. ഡച്ച് ശക്തിയുടെ കുതിപ്പിന് തടയിട്ട യുദ്ധം?

കുളച്ചൽ യുദ്ധം

4. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?

ആറ്റിങ്ങൽ കലാപം

5. പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം നടത്തി ശൈഖ് സൈനുദ്ദീൻ എഴുതിയ പുസ്തകം?

തുഹ്‌‌ഫത്തുൽ മുജാഹിദ്ദീൻ

6. പഴശി മ്യൂസിയം എവിടെ?

കോഴിക്കോട്

7. തലക്കൽ ചന്തു സ്മാരകം എവിടെ?

പനമരം (വയനാട്)

8. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് എന്ന്?

1809 ജനുവരി 11

9. കുറിച്യർ കലാപത്തിന്റെ പ്രധാന നേതാവ്?

രാമനമ്പി

10. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ് ?

സർദാർ കെ.എം. പണിക്കർ

11. കേരളം നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്നതും പിന്നീട് വിഭജിച്ചപ്പോൾ ഇല്ലാതായതുമായ ജില്ല?

മലബാർ

12. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെ?

നിലമ്പൂർ

13. മാപ്പിള കലാപകാരികൾ വധിച്ച മലബാർ കളക്ടർ?

എച്ച്.വി. കൊനോലി

14. മാമാങ്ക വേദിയായിരുന്ന തിരുനാവായ ഏത് നദീതീരത്താണ്?

ഭാരതപ്പുഴ

15. മയ്യഴിയെ ഫ്രഞ്ച് ഭരണത്തിൽ നിന്ന് മോചിപ്പിച്ച വർഷം?

1954

16. ഇന്ത്യയിലെ ആദ്യത്തെ റബർ പാർക്ക്?

ഐരാപുരം

17. യൂറോപ്യന്മാരുടെ ഭരണകാലത്ത് ഇന്ത്യയിലെ ഇംഗ്ളീഷ് ചാനൽ എന്നറിയപ്പെട്ടത്?

മയ്യഴിപ്പുഴ

18. യക്ഷഗാനത്തിന് പ്രചാരമുള്ള കേരളത്തിലെ ഏക ജില്ല?

കാസർകോട്

19. കൊച്ചി നിയമനിർമ്മാണസഭയിൽ അംഗമായ ആദ്യ വനിത?

തോട്ടയ്ക്കാട് മാധവിയമ്മ

20. 1931-ൽ യാചനയാത്ര നടത്തിയതാര് ?

വി.ടി. ഭട്ടതിരിപ്പാട്

21. കുമാരനാശാനെ വിപ്ളവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിളിച്ചത് ആര്?

ജോസഫ് മുണ്ടശ്ശേരി

22. തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിതാവ്?

ജി.പി. പിള്ള

23. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?

എ.കെ. ഗോപാലൻ.