കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കൊടുവഴന്നൂർ പന്തുവിള അംബേദ്കർ കോളനി അംഗൻവാടി കെട്ടിട ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് അടൂർ പ്രകാശ് എം.പി. നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവിന്റെ അദ്ധ്യക്ഷതയിൽ ബി. സത്യൻ എം.എൽ.എ മുഖ്യാതിഥിയാകും. ബ്ലോക്ക് മെമ്പർ ഹരികൃഷ്ണൻ നായർ സ്വാഗതം പറയും. ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത, പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു, പി.ആർ. രാജീവ്, ഐഷാ റഷീദ്, കെ. വത്സലകുമാർ, ശ്രീജ റാണി, കബനി പി.എസ്, വി. ബിനു, എസ്. ലേഖ, ബി.എൻ. ജയകുമാർ, എം.എ. ബാലചന്ദ്രൻ, വി. സോമൻ, കെ. വസന്തകുമാരി, പി. ശ്രീകല, സി.എസ്. സൈജു, ജി. ശാന്തകുമാരി എന്നിവർ പങ്കെടുക്കും.