dharna

കിളിമാനൂർ: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ അദ്ധ്യക്ഷത വഹിച്ചു. എ. ഷിഹാബുദീൻ, എൻ.ആർ. ജോഷി, അടയമൺ മുരളി, ചെറുനാരകം കോട് ജോണി, എ. അഹമ്മദ് കബീർ, ശ്യാം നാഥ് ,ഹരികൃഷ്ണൻ നായർ, എം.കെ. ജ്യോതി, നിസാമുദ്ദീൻ, ഗിരി കൃഷ്ണൻ എന്നിവർ സംസാരിച്ചു. മാർച്ചിന് അനൂപ്, വിശ്വംഭരൻ, വിഷ്ണു രാജ്, എ.ആർ. ഷെമിം എന്നിവർ നേതൃത്വം നൽകി.