കടയ്ക്കാവൂർ. ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരിയിലേക്കുള്ള പദയാത്രക്ക് ശിവഗിരി എസ്.എൻ.ഡി.പി യൂണിയന്റെ അതിർത്തിയായ പ്ലാവഴികം ഗുരു മന്ദിരത്തിന് മുന്നിൽ ശിവഗിരി യൂണിയന്റെയും പ്ലാവഴികം ശാഖയുടെയും സംയുക്ത അഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. തുടർന്ന് ലഘു ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. പ്ലാവഴികം ശാഖയിൽ നിന്നുള്ള പദയാത്ര 30ന് വൈകിട്ട് 4:30ന് പ്ലാവഴികം ഗുരുമന്ദിരാങ്കണത്തിൽ നിന്നും ശിവഗിരിയിലേക്ക് പുറപ്പെടും. ശാഖ പ്രസിഡന്റ്, സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങളും പദയാത്രയ്ക്ക് നേതൃത്വം നൽകും.