ആര്യനാട്: ഭരണഘടനയുടെ അന്തസത്തയെ ഇല്ലായ്മ ചെയ്തുകൊണ്ട് മോദി സർക്കാർനടപ്പിലാക്കുന്ന പൗരത്വ നിയമ ഭേദഗതി ഇരുതല മൂർച്ചയുള്ള വാളാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. ഫോർവേഡ് ബ്ലോക്ക് ആര്യനാട് ലോക്കൽ കമ്മിറ്റി ആര്യനാട്ട് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നത് ജാതി-മത വിശ്വാസങ്ങൾക്കതീതമായി എല്ലാ ജനാധിപത്യ-മതേതര വിശ്വാസികളുമാണെന്നകാര്യം സർക്കാർ തിരിച്ചറിയണമെന്നും ഭേദഗതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും ദേവരാജൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ജയചന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.എസ്.ഹരി,പോത്തൻകോട് വിജയൻ,ശ്രീജാ ഹരി,ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ബാബു എന്നിവർ സംസാരിച്ചു.