fireലണ്ടൻ:ക്രി​സ്മസ് ദി​നത്തി​ൽ വീട് കത്തി​ച്ചതി​ലെ മുഖ്യപ്രതി​യായ ആമയെ രക്ഷാപ്രവർത്തകർ അകത്താക്കി​. എസെ‌ക്സി​നുസമീപത്തായി​രുന്നു സംഭവം. തക്കസമയത്ത് അയൽക്കാരുടെ ശ്രദ്ധയി​ൽപ്പെട്ടതി​നാൽ ഉടൻതന്നെ തീകെടുത്തി​.

രാത്രി​യോടെയായി​രുന്നു സംഭവം. വീട്ടുടമസ്ഥന്റെ അരുമയാണ് ആമ. മഹാദേഷ്യക്കാരനാണത്രേ കക്ഷി. മിക്ക സമയങ്ങളിലും ഇഞ്ചികടിച്ച അവസ്ഥയിലായിരിക്കും. വീടിന് തീപിടിച്ച സമയത്തും ഇതേ അവസ്ഥയിലായിരുന്നു ആമ. ദേഷ്യത്തോടെ കിടക്കയിൽ നിന്ന് താഴേക്ക് ചാടുകയും ഇൗ സമയം ചൂടുപിടിച്ചിരുന്ന വിളക്ക് ആമയുടെ ശരീരഭാഗം തട്ടി മറിഞ്ഞ് വീഴുകയും ചെയ്തു. ഇതിൽ നിന്നാണ് തീപടർന്നത്.

തീ കിടക്കയിലേക്കും മറ്റും പടർന്നെങ്കിലും വീട്ടിലുള്ള ആരും ഇക്കാര്യം അറിഞ്ഞതേയില്ല. ഫയർ അലാറം കേട്ട അയൽവാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. അവർ ഉടണ പാഞ്ഞെത്തിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ആമയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.