കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ യുവജന വിഭാഗമായ യുവതയുടെ ക്രിസ്മസ് പുതുവത്സരാഘോഷം 29ന് വൈകിട്ട് 5ന്‌ സമാപിക്കും.മതസൗഹാർദ്ദ സദസ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്യും.യുവത സെക്രട്ടറി വിശാഖ് ആർ അദ്ധ്യക്ഷത വഹിക്കും.പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉപഹാരസമർപ്പണവും സി. ജയകുമാർ ക്രിസ്തുമസ് പുതുവത്സര സന്ദേശവും നൽകും.സെയ്ദ് സബർമതി ,അഖിലൻ ചെറുകോട്,പി. ശ്രീദേവൻ,ടി.എസ്‌.സതികുമാർ തുടങ്ങിയവർ കവിതകൾ അവതരിപ്പിക്കും.കാട്ടാകട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വാസുദേവൻ നായർ,ബ്ലോക്ക് പഞ്ചായത്തംഗം കെ.എ.മേരികുഞ്ഞ്,പി.മണികണ്ഠൻ,വി.ശ്രീകണ്ഠൻ,എ.കെ.ദിനേശ്,കെ.ഗിരി,സി.മധു പട്ടകുളം,ഡി.വിൽഫ്രഡ് രാജ്,ഡോ.റീജ വൈ എസ്,വിശാഖ്.വി,പി.മോഹൻരാജ്,എസ്.രതീഷ് കുമാർ,ജ്യോതിഷ്.വി തുടങ്ങിയവർ പങ്കെടുക്കും.