നെയ്യാ​റ്റിൻകര:ശ്രീനാരായണ തൃപ്പാദ ചാരി​റ്റബിൾ ട്രസ്​റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടകർക്കായി അമരവിളയിൽ ഇടത്താവളമൊരുങ്ങി.എസ്.എൻ.ഡി.പി യൂണിയനുകളുടേയും അമരവിള ടൗൺശാഖയുടെയും നാട്ടുകാരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അമരവിള ശ്രീനാരായണ മന്ദിരത്തിൽ(കെ.നാരായണൻ നഗർ) ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ വിശ്രമകേന്ദ്രമാണ് ഒരുക്കിയിട്ടുള്ളത്.ഇരുപത്തിനാല് മണിക്കൂറും അന്നദാനവും വിശ്രമിക്കാനുള്ള സ്ഥല സൗകര്യവും ഒരുക്കിയിട്ടുണ്ട്. അലോപ്പതി,ആയുർവേദ,ഹോമിയോ എന്നിവയുടെ സൗജന്യ ചികിത്സയും ഇന്റർനാഷണഷൽ മൊബൈൽ ഫോൺ കാളുകൾ സൗജന്യമായും ഇവിടെ നിന്നും തീർത്ഥാടകർക്ക് ഉപയോഗിക്കാം.ശ്രീനാരയണ ദർശനത്തെക്കുറിച്ച് പ്രത്യേക സെമിനാറുകളും കുട്ടികളുടെ കലാമത്സരവും തീർത്ഥാടകരായി എത്തുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭ്യമാണ്. 29 മുതൽ ജനുവരി ഒന്നു വരെ ഇതിലേക്കായുള്ള സൗകര്യങ്ങളുണ്ടാകുമെന്ന് സംഘടാകരായ അമരവില തമ്പി,കൊ​റ്റാമം രാജേന്ദ്രൻ,ധനുവച്ചപുരം സുകുമാരൻ, എൻജിനീയർ വി.എസ്.പ്രദീപ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8907452100.