നെയ്യാ​റ്റിൻകര:കാഞ്ഞിരംകുളത്തെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കാഞ്ഞിരംകുളം യുണൈറ്റഡ് ക്രിസ്ത്യൻഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ 29ന് വൈകിട്ട് 3ന് ഐക്യക്രിസ്മസ് റാലി നടക്കും. നെല്ലിക്കാക്കഴി ചർച്ചിൽത നിന്നാരംഭിച്ച് നിത്യസഹായമാതാ കത്തോലിക്കാ ചർച്ച് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവേൽ ഉദ്ഘാടനം ചെയ്യും.ഫാ.ഡോ.മാത്യു ജേക്കബ് അദ്ധ്യക്ഷത വഹിക്കും.എം.വിൻസെന്റ് എം.എൽ.എ സാധുവിവാഹ സഹായവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.