മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1989 -90 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്റെ 'സൗഹൃദം 'എന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാളെ സ്കൂളിൽ അദ്ധ്യാപക വന്ദനം പരിപാടി സംഘടിപ്പിച്ചിരുന്നു .രാവിലെ 9 ന് കവി ഏഴാചേരി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഡോ. ഭാസി രാജ് മുഖ്യ പ്രഭാഷണം നടത്തും. സിനിമ താരം മണി(ഉടലാഴം) , ചിറയിൻകീഴ് എസ്.ഐ സജീഷ് എന്നിവർ സംസാരിക്കും. കവിയും റിട്ട. അദ്ധ്യാപകനുമായ ചിറയിൻകീഴ് സലാം ആമുഖ പ്രസംഗം നടത്തും.1989 -90 ബാച്ചിലെ എല്ലാ പൂർവ വിദ്യാർത്ഥികളും ഈ പരിപാടിയിൽ കുടുംബ സമേതം പങ്കെടുക്കണമെന്ന് ഭാരവാഹികളായ ലാലു,​ അനിത എന്നിവർ അഭ്യർത്ഥിച്ചു.