കിളിമാനൂർ: ആദ്യ ലീഡർ ലോക്കൽ ഡെവലപ്മെന്റ് അവാർഡ് ആറ്റിങ്ങൽ നിയോജക മണ്ഡലം എം.എൽ.എ ബി. സത്യന്. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ പാസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയത്. പ്രാദേശിക വികസനത്തിന് സമഗ്രമായ കാഴ്ചപ്പാടോടെ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾക്ക് ഈ വർഷം മുതൽ ഏർപ്പെടുത്തുന്ന അവാർഡാണിതെന്ന് ഭാരവാഹികൾ അറിയിച്ചു. അവാർഡ് ഇന്ന് വൈകിട്ട് 4ന് തട്ടത്തുമലയിൽ വച്ച് നടക്കുന്ന പൗരസ്വീകരണത്തിൽ എം.എൽ.എ ഏറ്റുവാങ്ങും.