ചിറയിൻകീഴ്: യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം സെക്രട്ടറി ഷമീർ അദ്ധ്യക്ഷത വഹിച്ചു.കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ മുഖ്യപ്രഭാഷണം നടത്തി. കിഴുവിലം ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജഹാൻ,സൈനബീവി, മിനി,ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.മൈനോരിറ്റി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ റഹീം കൂന്തള്ളൂർ, മണ്ഡലം പ്രസിഡന്റ് ബിജു,സധി, കുഞ്ഞുശങ്കരൻ, മുൻ പഞ്ചായത്ത് അംഗം സന്തോഷ്,മുൻ കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ്,യൂത്ത് കോൺഗ്രസ്,കോൺഗ്രസ് പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് നേതാക്കളായ സജിത്ത് മുട്ടപ്പലം,ബിനോയ് എസ്.ചന്ദ്രൻ, മോനിഷ്, ഷിയാസ് കൊച്ചാലുംമൂട്, അനസ്ജമാൽ, നിയാസ് ചിറയിൻകീഴ്,സുബി സൈനം,ആസിഷ് ഷാഫി,സഫീർഖാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.