കല്ലമ്പലം: എസ്.എൻ.ഡി.പി യോഗം കവലയൂർ ശാഖയുടെ ശിവഗിരി തീർത്ഥാടന പദയാത്ര 30ന് നടക്കും. കവലയൂർ ഗുരുക്ഷേത്രസന്നിധിയിൽ നിന്നും ഉച്ചയ്ക്ക് 2.30ന് തിരിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ശാഖ സെക്രട്ടറി സത്യപാലനു പീത പതാക കൈമാറി നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണവും എസ്.എൻ.ഡി പി യോഗം കൗൺസിലർ ഡി.വിപിൻ രാജ് പദയാത്ര സന്ദേശവും നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,കൗൺസിലർമാരായ സി.കൃത്തിദാസ്,അഴൂർ ബിജു,ഡി.ചിത്രാംഗദൻ,അജീഷ് കടയ്ക്കാവൂർ,സജി വക്കം എന്നിവർ സംസാരിക്കും.പദയാത്രയിൽ പങ്കെടുക്കുന്ന ഗുരുവിശ്വാസികൾ ഉച്ചയ്ക്ക് 2ന് മുമ്പായി കവലയൂർ ഗുരുക്ഷേത്രാങ്കണത്തിൽ എത്തിച്ചേരണമെന്ന് പദയാത്ര സംഘാടക സമിതി അറിയിച്ചു. ഫോൺ: 9387292714.