ആറ്റിങ്ങൽ: കുട്ടികളുടെയും ചെറുപ്പക്കാരുടെയും തിരക്കാണ് ആറ്റിങ്ങൽ മാമം ഗ്രൗണ്ടിലെ ഡിസംബർ ഫെസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. കുതിര സവാരി, അക്വാ- പെറ്റ് ഷോ, വർണാഭമായ കവാടം,കുട്ടികളുടെ കളിക്കളം, പൂക്കളുടെ വർണ വസന്തം നിറയുന്ന നഴ്സറി എന്നിവയ്ക്കു മുന്നിലാണ് സെൽഫി പ്രിയരായ യുവാക്കളും യുവതികളും കുട്ടികളും തിരക്ക് കൂട്ടുന്നത്. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് ഫെസ്റ്റിന്റെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.ടി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. വിവിധ രാജ്യങ്ങളിലെ ലൗബേർഡ്സ്, വിവിധയിനം അലങ്കാര കോഴികൾ തുടങ്ങിയവയും ജനശ്രദ്ധ നേടിക്കഴിഞ്ഞു. അക്വേറിയത്തിൽ വളർത്താറുള്ള മത്സ്യങ്ങളുടെ വില്പന, യുവതികളെ ആകർഷിക്കുന്ന ക്യൂട്ടക്‌സ് മുതൽ മുടിവളരാനുള്ള എണ്ണ എന്നിവയും, വീട്ടമ്മമാരെ ആകർഷിക്കുന്ന പച്ചക്കറിക്കട്ടറും ഇവിടെയുണ്ട്. വിവിധ കമ്പനികളുടെ ഉത്പന്നങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ആകർഷണീയമായ ഡിസ്‌കൗണ്ടുകളും വിവിധ ഓഫറുകളും ഫ്രീ ഹോം ഡെലിവറിയുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാദിവസവും വൈകിട്ട് 6 മുതൽ പ്രദർശന വേദിയിൽ സജ്ജീകരിച്ചിട്ടുള്ള സ്റ്റേജിൽ കലാപരിപാടികളും അരങ്ങേറും. ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.