വിഴിഞ്ഞം:കോട്ടുകാൽ ഗവൺമെന്റ് സ്‌കൂളിലെ 1985 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സൗഹൃദം 85 നാളെ ഉച്ചയ്ക്ക് 2.30ന് പുന്നക്കുളം പി.ടി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും.കോട്ടുകാൽ ഗവൺമെന്റ് സ്‌കൂളിലെ മുൻ പ്രൻസിപ്പാളും മികച്ച അദ്ധൃാപകനുള്ള ദേശീയ പുരസ്‌കാരാർഹനുമായ അംബികദാസൻ നാടാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.കൂട്ടായ്മ ചെയർമാൻ മുരുകൻ അദ്ധൃക്ഷത വഹിക്കും.കോട്ടുകാൽ പഞ്ചായത്ത് മുൻ അംഗം ഗീതകുമാരി അനുശോചന സന്ദേശം അവതരിപ്പിക്കും.പൂർവ വിദൃാർത്ഥികളായ വിനോദ് മരപ്പാലം,ഗോപകുമാർ,കോട്ടുകാൽ അജിത്,ഷാജി, ഇടപ്പഴിഞ്ഞി,അജിത,കോട്ടുകാൽ ജയചന്ദ്രൻ നായർ എന്നിവർ സാസാരിക്കും.തുടർന്ന് പൂർവ വിദൃാർത്ഥികളുടെ അനുഭവം പങ്കുവെയ്ക്കലും ശ്രാവൺബിജുവും കുമാരി ശ്രേയാലക്ഷ്മിയും അവതരിപ്പിക്കുന്ന മാജിക് സംഗീത വിസ്മയവും ഉണ്ടാകും.