കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ രാജാക്കമംഗലത്തിൽ ബൈക്കിൽ ടെമ്പോ വാൻ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.അമ്മാണ്ടിവിള കട്ടക്കാട് സ്വദേശി വിജയരഘുനാഥ് (32)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തമിഴ്നാട് ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന വിജയരഘുനാഥ് രാത്രി ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവെ പാമ്മൻവിളയിൽ വച്ച് എതിരേ വന്ന ടെമ്പോ നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ ഇയാളെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു.