വിതുര:തെന്നൂർ നരിക്കല്ല് റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികസമ്മേളനം 29ന് വൈകിട്ട് മൂന്നിന് നരിക്കല്ല് സാംസ്‌കാരിക നിലയത്തിൽ നടക്കും.ഫെഡറേഷൻസ് ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും.സെക്രട്ടറി തെന്നൂർ ഷിഹാബ് മുഖ്യപ്രഭാഷണം നടത്തും.നരിക്കല്ല് റസിഡന്റ് പ്രസിഡന്റ് കെ.വിജയൻപിള്ള അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ആർ.ഗീത റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.ട്രഷറർഎ.സന്തോഷ്‌കുമാർ,വൈസ് പ്രസിഡന്റ് പി.തങ്കപ്പൻനായർ എന്നിവർ പങ്കെടുക്കും.