വെള്ളറട: വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ 1984- 85 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം ഇന്ന് രാവിലെ 10ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.രാവിലെ 9ന് രജിസ്ട്രേഷൻ, 10ന് ഉദ്ഘാടന സമ്മേളനവും ഗുരുവന്ദനവും, 11. 40 മുതൽ 1 മണവരെ പൂർവ വിദ്യാർത്ഥി കുടുംബസംഗമം, 2 മുതൽ 4വരെ കലാപരിപാടി, സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ബൈജുപ്പണിക്കർ, പ്രിൻസിപ്പൽ ഇൻ-ചാർജ് അപർണ കെ.ശിവൻ,ഹെഡ്മാസ്റ്റർ ഇൻചാർജ് റിച്ചാർഡ്സെൻ തുടങ്ങിയവർ പങ്കെടുക്കും.