തിരുവനന്തപുരം : ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് ഭരണപങ്കാളിത്തം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് ആംഗ്ലോ ഇന്ത്യൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 30ന് രാവിലെ 11ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് സംയുക്ത സമര സമിതി ജനറൽ കൺവീനർ സ്റ്റാൻലി ഫിലഗറേസ്, ജനറൽ കൺവീനർ മാർഷൽ ഡിക്കൂഞ്ഞ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.