ആറ്റിങ്ങൽ: ചെമ്പൂര് യുവശക്തി സാംസ്കാരിക സംഘടന,വെഞ്ഞാറമൂട് ശ്രീ ഗോകുലം നഴ്സിംഗ് കോളജ് ,മുദാക്കൽ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ വിദ്യാഭ്യാസ ശാസ്ത്ര പ്രദർശന മേള( മെഡിക്കൽ ഫെസ്റ്റ് 2019) അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ചെമ്പൂര് ഗവ. എൽ.പി.എസിൽ നടക്കുന്ന മേള 29ന് സമാപിക്കും. ആദ്യ ടിക്കറ്റ് മുദാക്കൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ രാജൻ ബാബു ഗ്രാമ പഞ്ചായത്ത് അംഗം കെ.മഹേഷിന് നൽകി നിർവഹിച്ചു.ഗോകുലം മെഡിക്കൽ കോളജ് ഡീൻ ഡോ.പി.ചന്ദ്രമോഹൻ,ഗോകുലം നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ലഫ്റ്റനന്റ് കേണൽ മീരാ കെ.പിള്ള,ശ്രീകണ്ഠൻ നായർ, രാഹുൽ രാജൻ ബാബു,പ്രശാന്ത്, ബി.സജിമോൻ,അൻസർ,അഭിജിത്ത് എം.എസ് എന്നിവർ സംസാരിച്ചു.