പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ 41 ദിവസം നീണ്ട് നിന്ന മണ്ഡല ചിറപ്പ് മഹോത്സവത്തിന്റെ സമാപന സമ്മേളനം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ നിരവധി അയ്യപ്പ ഭക്തന്മാരും ഭക്തജനങ്ങളും പങ്കെടുത്തു. മേൽശാന്തി കുമാർ മഹേശ്വരം, ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വി.കെ. ഹരികുമാർ, കെ.പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.