വിതുര:വിതുര ചന്തമുക്കിലെ ആധുനിക മത്സ്യമാർക്കറ്റിൻെറ പ്രവർത്തനം പുനരാരംഭിച്ച് മാർക്കറ്റിനെ പഴയ നിലയിൽ പ്രവർത്തിക്കുന്നതിനായി വിതുര മാർക്കറ്റ് ജംഗ്ഷനിലും പരിസരപ്രദേശത്തും വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്ത് കമ്മിറ്റിയോഗം തീരുമാനിച്ചു.ഇതു സംബന്ധിച്ച് പരാതിയുള്ളവർ ചൊവ്വാഴ്ചയ്ക്ക് മുൻപ് രേഖാമൂലം പഞ്ചായത്ത് ഒാഫീസിൽ പരാതി നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്. എസ്.എൽ.കൃഷ്ണകുമാരി അറിയിച്ചു.