ആ​റ്റിങ്ങൽ: കൊല്ലമ്പുഴ കോയിക്കൽ കൊട്ടരവും കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന കലാപീഠവും അടൂർ പ്രകാശ് എം.പി സന്ദർശിച്ചു. കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണെന്ന് അദ്ദേഹം വിലയിരുത്തി. ഏതു സമയവും നിലംപൊത്താറായ കൊട്ടാരത്തിന്റെ മുഖമണ്ഡപം പോലും ഇതുവരെ സംരക്ഷിക്കപെട്ടിട്ടില്ല. ദേവസ്വം ബോർഡിന്റെ അനുമതി ലഭിച്ചലാൽ ഉടൻതന്നെ ആ​റ്റിങ്ങൽ കൊട്ടാരത്തിനെ കേന്ദ്ര പുരാവസ്തു വകുപ്പിനെ കൊണ്ട് ഏ​റ്റെടുക്കനുളള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും. അതിനായി ഉടൻതന്നെ ദേവസ്വം പ്രസിഡന്റുമായി ചർച്ച നടത്തുമെന്നും സമാനഅവസ്ഥയിലുളള കിളിമാനൂർ കൊട്ടാരത്തിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നും അതിന്റെ മറുപടി ഉടൻ ലഭിക്കുമെന്നും എം.പി പറഞ്ഞു. കൗൺസിലർ പ്രശാന്ത്, ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ്‌കുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ, മറ്റ് പ്രവർത്തകർ എന്നിവർ എം.പിയെ സ്വീകരിക്കാൻ എത്തിയിരുന്നു.