വിതുര: കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് പൗരത്വബില്ലിനെതിരെ തൊളിക്കോട് ആനപ്പെട്ടി ജംഗ്ഷനിൽ പൗരത്വപ്രതിഷേധ സംഗമം നടക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി. പി.നായർ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബി.ആർ.എം. ഷഫീർ, തോട്ടുമുക്ക് അൻസർ, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പി. പുഷ്പാംഗദൻ, ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ. ഉവൈസ്ഖാൻ, കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം എന്നിവർ പങ്കെടുക്കും. യോഗത്തിൽ ചായം സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകും.