തിരുവനന്തപുരം: സംസ്ഥാന മദ്യവർജന സമിതിയുടെ നാലാം സംസ്ഥാന സമ്മേളനം തൈക്കാട് ഗാന്ധി ഭവനിൽ ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ ബി. സത്യൻ, കെ.എസ്. ശബരീനാഥൻ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഉബൈദ്, വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി, കാര്യവട്ടം ശ്രീകണ്ഠൻനായർ തുടങ്ങിയവർ പങ്കെടുക്കും. സമിതി സംസ്ഥാന സെക്രട്ടറി റസൽ സബർമതി, സംസ്ഥാന പ്രസിഡന്റ് എം. റസീഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.