നെടുമങ്ങാട്: വാളിക്കോട് ടൗൺ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടുപ്പ തങ്ങളുടെ ഉറൂസ് മുബാറക്കും 49-ാമത് വാർഷിക ആണ്ടുനേർച്ചയും ജനുവരി 4 വരെ നടക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് എ.എ. റഷീദ്, ജനറൽ കൺവീനർ എ.ആർ. ഷെമീർ, ജനറൽ സെക്രട്ടറി ഷറഫുദീൻ താഹ എന്നിവർ അറിയിച്ചു. ദീനീ വിജ്ഞാന സദസ്, ദുആ മജ്‌ലിസ്‌, മൗലീദ് പാരായണം,അന്നദാനം എന്നിവ നടക്കും. പ്രമുഖ മതപണ്ഡിതന്മാരുടെ പ്രഭാഷണവും ഉണ്ടാകും. ഇന്നലെ ജുമാ നമസ്കാരത്തിന് ശേഷം ചീഫ് ഇമാം അൽഹാജ് ആബിദ് മൗലവി അൽഹാദി ഉറൂസിന് കൊടി ഉയർത്തി. ജമാത്ത് പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷനായി.