പാലോട്: പ്ലാവറ കൈരളി ഗ്രന്ഥശാലയുടെ മന്ദിരത്തിന് നാളെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ശിലാസ്ഥാപനം നിർവഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.