photo

നെടുമങ്ങാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂഴി ജംഗ്ഷനിൽ ഉപവാസ സമരം സംഘടിപ്പിച്ചു.ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് .കെ.ശേഖരൻ ഉപവാസ സമരത്തിന് നേതൃത്വം നൽകി. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്,ഡി.സി.സി മെമ്പർ വേട്ടമ്പള്ളി രഘുനാഥൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.ജെ. മഞ്ചു,കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വേങ്കവിള രാജശേഖരൻ,കല്ലിയോട് ഭുവനേന്ദ്രൻ, ജി.ചന്ദ്രബാബു,ഹുമയൂൺ കബീർ,ഇര്യനാട് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ജി. ചിത്രരാജൻ,മൂഴി സുനിൽ,കുളപ്പള്ളിസുനി, സതീഷ് കുമാർ,താന്നിമൂട് അഭിലാഷ്, കുളപ്പള്ളി അജി,യൂത്ത് കോൺഗ്രസ് നേതാക്കളായ വേട്ടമ്പള്ളി സനൽ,വഞ്ചുവം അമീർ,അബിൻ,ഷീരജ് നാരായൺ, ബേബിജോൺ,അഭിലാഷ് വഞ്ചുവം, ഷിനു പന്നിയോട്ട്കോണം,മഹിളാ കോൺഗ്രസ് നേതാക്കളായ പി.എൻ. ഷീല,ഷമി,മൂഴി അംബിക എന്നിവർ പ്രസംഗിച്ചു.