paliative-care

പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത്, പരശുവയ്ക്കൽ പി.എച്ച്.സി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടന്നുവരുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്ദലി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ മുഖ്യപ്രഭാഷണം നടത്തി. പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ലിജിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ.ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ചുസ്മിത, വൈ.സതീഷ്, നിർമ്മലകുമാരി, പഞ്ചായത്ത് അംഗങ്ങളായ എ.എ.രാജമ്മ, ആർ.പ്രഭാകുമാരി, എസ്.കെൻസിലാലി,ആർ.കെ. ഗിരിജ, വി.സുനിൽ കുമാർ, പി.എ. നീല, പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബി.സാബു എന്നിവർ സംസാരിച്ചു. കുടുംബ സംഗമത്തിൽ പങ്കെടുത്ത ഇരുനൂറ്റി പത്തോളം അംഗങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന കിറ്റുകളും വിതരണം ചെയ്തു.തുടർന്ന് ജെ.എച്ച്.ഐ സലീൻ ജോസിന്റെ നേതൃത്വത്തിൽ ഗാനമേളയും ഉണ്ടായിരുന്നു.