ടൈംടേബിൾ
ജനുവരി 23 മുതൽ ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (റഗുലർ - 2018 അഡ്മിഷൻ ആൻഡ് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2017 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നടത്തിയ (2013 അഡ്മിഷന് മുൻപ് - 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) മൂന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ജനുവരി 10 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബി.ഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.ടെക് തീസിസ് ആൻഡ് വൈവാവോസി 2013 സ്കീം, നവംബർ 2019 പരീക്ഷകളുടെ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പിഎച്ച്.ഡി രജിസ്ട്രേഷൻ
സർവകലാശാലയുടെ ജനുവരി സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുളള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജനുവരി 1 മുതൽ 15 വരെ www.research.keralauniversity.ac.in ൽ അപേക്ഷകൾ സമർപ്പിക്കാം. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജനുവരി 16 ന് 5 മണിക്ക് മുൻപായി സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കണം.