കോവളം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കുന്നുംപാറ ശ്രീ സുബഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തീർത്ഥാടക പ്രവാഹം. ഇവിടെ ഗുരുദേവൻ വിശ്രമിച്ചിരുന്ന മഠവും ഉപയോഗിച്ചിരുന്ന കട്ടിലും ചാരുകസേരയും മെതിയടിയും ഇന്നും പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. ഗുരുദേവൻ സ്ഥാനം കാണിച്ചു കുഴിക്കപ്പെട്ട അത്ഭുത നീരുറവയും തീർത്ഥാടകർക്ക് കൗതകമുണർത്തി. ക്ഷേത്രത്തിൽ മുൻകൂട്ടി അറിയിക്കുന്നവർക്ക് ഗുരുപൂജ പ്രസാദം നൽകുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരുകോടിയോളം രൂപ മുടക്കി നിർമ്മിച്ച ശ്രീനാരായണഗുരുദേവ മഹാസമാധി നവതി സ്മാരക മന്ദിരവും പുത്തൻ അനുഭവമായി. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സൈബർ സേന, യൂത്ത്മൂവ്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ അന്നദാനവും വിശ്രമകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.