വെള്ളനാട്: സംസ്ഥാന ലീഗൽ സർവീസ് സൊസൈറ്റി ഹൈക്കോടതിയുടെ അനുമതി പ്രകാരം കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് പരിഹാരം കാണുന്നതിനായി 35 സന്നദ്ധ പ്രവർത്തകർക്ക് നൽകുന്ന കമ്മ്യൂണിറ്റി മീഡിയേഷൻ പരിശീലന പരിപാടി 30 മുതൽ ജനുവരി ഒന്നുവരെ ഡെയിൽവ്യൂ ഫാർമസി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ ജഡ്ജ് നാസറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്നയോഗത്തിൽ ഹൈക്കോടതി ജഡ്ജ് സുനിൽ തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ജയകൃഷ്ണൻ, ജില്ലാ ജഡ്ജ് ജോണി സെബാസ്റ്റ്യൻ, ഡെയിൽവ്യൂ ഡയറക്ടർ സി. ക്രിസ്തുദാസ്, മീഡിയേറ്റർ ട്രെയിനർമാരായ വി. ഭുവനേന്ദ്രൻ, കെ.പി. രണദേവ്, വിമല കെ. നമ്പ്യാർ, എ. ജൂബിയ എന്നിവർ സംസാരിക്കും. ജനുവരി ഒന്നിന് നടക്കുന്ന സമാപനയോഗത്തിൽ ഹൈക്കോടതി ജഡ്‌ജ് എ. മുഹമ്മദ് മസ്‌താക്ക് മുഖ്യാതിഥിയായി പങ്കെടുക്കും.